റിയാദ് വിമാനത്താവളത്തിൽ ലാന്റിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി


റിയാദ് വിമാനത്താവളത്തിൽ ലാന്റിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഞായറാഴ്ച രാത്രിയാണ് സംഭവം. ദോഹയിൽ നിന്ന് വന്ന ഫ്ലൈനാസ് വിമാനമാണ് ലാന്റിംഗിനിടെ പ്രധാന റൺവേയിൽ നിന്ന് തെന്നിമാറിയതെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. സംഭവത്തിൽ ആർക്കും ആളപായമൊന്നുമില്ല. ബഫർ ഏരിയയിലൂടെ സഞ്ചരിച്ച വിമാനം അടുത്തുള്ള ഗ്രൗണ്ട് പാതയിൽ നിന്നു.

യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം നിശ്ചിത സ്റ്റോപ്പിലേക്കുള്ള യാത്ര പൂർത്തിയാക്കി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. എയർപോർട്ട് മാനേജ്‌മെൻറ് യാത്രക്കാരുടെ ആരോഗ്യം പരിശോധിച്ചു. ആർക്കും പരിക്കുകളൊന്നുമില്ലെന്നും ആവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചതായും കിങ് ഖാലിദ് വിമാനത്താവള മാനേജ്മെന്റ് പറഞ്ഞു.

article-image

sdgdsg

You might also like

Most Viewed