അബ്ദുൾ റഹീമിന്‍റെ മോചനം സാധ്യമാകും; മുഴുവൻ പണവും സമാഹരിച്ചു
സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനത്തിനായുള്ള മുഴുവൻ പണവും സമാഹരിച്ചു. 34 കോടി രൂപയാണ് ചുരുങ്ങിയ സമയംകൊണ്ട് സമാഹരിചച്ചത്. അബ്ദുൾ റഹീമിന്‍റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു ധനസമാഹരണം. 31,93,46,568 രൂപ ഇതിനായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി ലഭിച്ചു. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തിയെന്നും ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. ലോകത്തിന്‍റെ പല ഭാഗത്തുനിന്നുള്ള മലയാളികൾ ഒന്നടങ്കം പ്രയത്നിച്ചാണ് ദയാധനം സമാഹരിച്ചത്. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ(ബോചെ). ഇതിനായി തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, തെരുവോരങ്ങൾ തുടങ്ങിയ പൊതുഇടങ്ങളിൽ ജനങ്ങളോട് സഹായം തേടി രംഗത്തെത്തിയിരുന്നു. കൂടാതെ ഒരു കോടി രൂപ ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി റഹീമിനു നൽകിയിരുന്നു. സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് കൈമാറും.
2006 ലാണ് അബ്ദുൾ റഹീമിന്‍റെ ഭാഗത്തുനിന്നും മനപ്പൂർവമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരൻ മരിച്ചത്. തുടർന്ന് റിയാദിലെ കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. 18 വർഷമായി ഇയാൾ സൗദി ജയിലിൽ കഴിയുകയാണ്. 15 കാരന്‍റെ കുടുംബവുമായി നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ മാപ്പ് നൽകാൻ തയാറായിരുന്നില്ല. ഒടുവിൽ 34 കോടി ഇന്ത്യൻ രൂപ നൽകാമെങ്കിൽ അബ്ദുൾ റഹീമിന് മാപ്പ് നൽകാമെന്ന് കുടുംബം അറിയിക്കുകയായിരുന്നു.
sdfsdf