സൗദിയിലെ ആദ്യത്തെ അന്താരാഷ്‌ട്ര മ്യൂസിക് അക്കാദമിയായ നഹാവന്ദ് സെന്‍റർ ഉദ്ഘാടനം ചെയ്തു
സൗദി നഗരത്തെ സംഗീത സാന്ദ്രമാക്കാൻ മോസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്നെസിൻസ് റഷ്യൻ അക്കാദമി ഓഫ് മ്യൂസിക്കുമായുള്ള സഹകരണ കരാറിലൂടെ സൗദിയിലെ ആദ്യത്തെ അന്താരാഷ്‌ട്ര മ്യൂസിക് അക്കാദമിയായ നഹാവന്ദ് സെന്‍റർ ത്വാഇഫിൽ ഉദ്ഘാടനം ചെയ്തു. റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഗീത അക്കാദമികളിലൊന്നാണിത്. ‘വിഷൻ 2030’ പ്രകാരം സൗദി സംഗീത മേഖലയെ ശക്തിപ്പെടുത്തുന്നതിനും കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പങ്കാളിത്തമാണ് ലക്ഷ്യം വെക്കുന്നതെന്ന് നഹാവന്ദ് സെൻററിന്‍റെ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല റഷാദ് ചടങ്ങിൽ പറഞ്ഞു.
പിയാനോ, വോക്കൽ വിഭാഗം, ലൂട്ട് ആൻഡ് ഓറിയൻറൽ മ്യൂസിക് ഡിപ്പാർട്ട്‌മെന്‍റ്, കണ്ടന്‍റ് ക്രിയേഷൻ വിങ്, പ്രസന്‍റ‍്ഷൻ ഡിപ്പാർട്ട്‌മെന്‍റ് എന്നിവക്കായി പ്രത്യേക ഡിപ്പാർട്ട്‌മെന്‍റുകൾ അക്കാദമിയിലുണ്ട്.
ewfsef