റിയാദിൽ ഗോഡൗണിൽ പൂഴ്ത്തിവച്ചിരുന്ന എട്ട് ടണ്‍ സവാള വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു
ഗോഡൗണിൽ പൂഴ്ത്തിവച്ചിരുന്ന എട്ട് ടണ്‍ സവാള വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു. സവാളയുടെ വില ഉയരുന്നതും ലഭ്യത കുറയുന്നതുമായ സാഹചര്യത്തിലാണ് ഉയർന്ന വില ലഭിക്കാനായി പൂഴ്ത്തിവയ്പ്പുനടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞദിവസം തബൂക്കിലെ ഗോഡൗണിൽനിന്ന് മൂന്ന് ടണ്‍ ഉള്ളി പൂഴ്ത്തിവച്ച നിലയിൽ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഉള്ളികൾ വിപണിയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ആഗോള സവാള വിലയിലുണ്ടായ വർധന വിതരണ ശൃംഖലയെ തടസ്സപ്പെടുത്തി. ഇത് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഉൽപാദനത്തിൽ കുറവുവരാനും കാരണമായി. ചില രാജ്യങ്ങളിൽ നിന്നുള്ള സവാള ഇറക്കുമതി കുറയാൻ ഇത് കാരണമായതായും സൗദി ചേംബേഴ്സ് പറഞ്ഞു.
െംമെംമ