‘ഡെസേർട്ട് ഡ്രീം’ സൗദി അറേബ്യയിൽ ആഡംബര ട്രെയിൻ വരുന്നു


സൗദി അറേബ്യയിൽ ആഡംബര ട്രെയിൻ വരുന്നു. മധ്യപൂർവേഷ്യൻ−ഉത്തരാഫ്രിക്കൻ മേഖലയിൽ ആദ്യ ആഡംബര ട്രെയിൻ സർവീസ് ആയി മാറും‘ഡെസേർട്ട് ഡ്രീം’. സൗദി റെയിൽവേ കമ്പനിയും ആഡംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധരായ ഇറ്റാലിയൻ ആഴ്സനാലെ ഗ്രൂപ്പും ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചു. 40 ലക്ഷ്വറി കാബിനുകൾ അടങ്ങുന്ന ‘ഡെസേർട്ട് ഡ്രീം’ ട്രെയിൻ ഈ വർഷം അവസാനം പ്രവർത്തന സജ്ജമാകുമെങ്കിലും അടുത്ത വർഷം അവസാന  പാദത്തിൽ ഓടി തുടങ്ങും. സീറ്റ് ബുക്കിങ് ഈ വർഷം അവസാനം മുതൽ സ്വീകരിച്ച് തുടങ്ങും. ആദ്യ സർവീസ് തലസ്ഥാനമായ റിയാദിലെ നോർത്ത് ട്രെയിൻ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഹാഇൽ വഴി ഖുറയ്യാത്ത്  ട്രെയിൻ സ്റ്റേഷനിൽ അവസാനിക്കും. ആഡംബര ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത് രാജ്യത്തെ ഗതാഗത മാർഗങ്ങളിലേക്ക് ഗുണനിലവാരമുള്ള സേവനങ്ങളും അധിക ഓപ്ഷനുകളും ചേർക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രിയും ‘സാർ’ ഡയറക്ടർ ബോർഡ് ചെയർമാനുമായ എഞ്ചിനിയർ സ്വാലിഹ് അൽജാസർ പറഞ്ഞു. 

ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ദേശീയ ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ സംരംഭങ്ങളിലൊന്നാണ് ഈ കരാർ. റെയിൽവേ ഗതാഗത, ലോജിസ്റ്റിക് സംവിധാനത്തിന് ഭരണകൂടത്തിൽ നിന്നുള്ള ലഭിക്കുന്ന പരിധിയില്ലാത്ത പിന്തുണയെ മന്ത്രി പ്രശംസിച്ചു. ഗതാഗത പാറ്റേണുകൾ വികസിപ്പിക്കുന്നതിനും ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സംവിധാനങ്ങളും ഈ മേഖലയിലെ വിവിധ കക്ഷികളും തമ്മിലുള്ള സഹകരണത്തെ അഭിനന്ദിക്കുന്നുവെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ പദ്ധതിയിൽ നിന്ന് ഉയർന്നുവരുന്ന ഗുണപരമായ സംരംഭങ്ങൾ നടപ്പിലാക്കുന്നതിലുള്ള സൗദി റെയിൽവേയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ‘ഡെസേർട്ട് ഡ്രീം’ ടെയിനെന്ന് ‘സാർ’ സി.ഇ.ഒ ഡോ. ബശാർ അൽ മാലിക് പറഞ്ഞു. 

ഡെസേർട്ട് ഡ്രീം ട്രെയിൻ അതിെൻറ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ പട്ടികയിലേക്ക് ടൂറിസ്റ്റ്, വിനോദ ഓപ്ഷനുകൾ ചേർക്കുന്നു.  ഇത് കമ്പനിയുടെ സേവനങ്ങളിലേക്ക് ഒരു മികച്ച കൂട്ടിച്ചേർക്കലിനെ പ്രതിനിധീകരിക്കുന്നു. ആഡംബര ഗതാഗത സേവനങ്ങൾക്കിടയിൽ രാജ്യത്തെ കൂടുതൽ പ്രദേശങ്ങൾ കണ്ടെത്താനുള്ള അവസരം സന്ദർശകർക്കും താമസക്കാർക്കും നൽകുമെന്നും സി.ഇ.ഒ പറഞ്ഞു.പ്രഖ്യാപിച്ച പദ്ധതി പ്രകാരം സർവീസിൽ പ്രവേശിക്കുന്നതിന് ഡെസേർട്ട് ഡ്രീം ട്രെയിനിെൻറ പ്രാരംഭ നിർമ്മാണ ഘട്ടങ്ങൾ അടുത്തിടെ ഇറ്റലിയിൽ ആരംഭിച്ചതായി ഇറ്റാലിയൻ ആഴ്സനാലെ  ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാൻ പൗലോ ബാർലെറ്റ പറഞ്ഞു. ‘ഡെസേർട്ട് ഡ്രീം’ട്രെയിനിൽ ആഴ്സനാലെ കമ്പനി ഇരുനൂറ് മില്യൺ റിയാലിലധികം നിക്ഷേപിച്ചിരിക്കുന്നത്. ലക്ഷ്വറി ഹോസ്പിറ്റാലിറ്റി, ഇൻറർനാഷണൽ ഹോട്ടൽ ആൻഡ് റിസോർട്ട് മാനേജ്മെൻറ്, ആഡംബര യാത്ര എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനിയാണിത്. ഇറ്റലിയിൽ പ്രവർത്തിക്കുന്ന ആറ് ടൂറിസ്റ്റ് ട്രെയിനുകൾ വഴി ആഡംബര സേവനങ്ങൾക്കായി സുസ്ഥിരമായ പദ്ധതികളിൽ കമ്പനി പ്രവർത്തിക്കുന്നു.

article-image

asdfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed