വ്യക്തികൾക്ക് ആദായനികുതി ചുമത്തില്ലെന്ന് സൗദി ധനകാര്യമന്ത്രി


വ്യക്തികൾക്ക് ആദായനികുതി ചുമത്തില്ലെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽജദ്ആൻ. രാജ്യത്തിന്‍റെ ആഭ്യന്തര സമ്പദ് വ്യവസ്ഥയിലേയ്ക്ക് ചേർക്കാൻ പ്രാദേശിക വിഭവങ്ങളും മൂല്യവർദ്ധിത നികുതിയും ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ വാസികൾ നൽകുന്ന സക്കാത്ത് തുടരും. എന്നാൽ വ്യക്തികൾക്കുമേൽ നികുതി ഭാരം ചുമത്തില്ല. സൗദിയുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ വ്യവസായ സൗഹൃദമാക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സർക്കാർ പദ്ധതികൾ ജനങ്ങളിലേയ്ക്ക് എത്തുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള നടപടികൾ പരിഗണനയിലുണ്ട്. ജലശുദ്ധീകരണ പ്ലാന്‍റുകളും പനരുപയോഗ ഊർജ പദ്ധതികളും പരിഗണനയിലുണ്ട്. ഇതിനായി മതിയായ ധനസഹായം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

article-image

sdfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed