ദേശീയ നഗര പൈതൃക രജിസ്റ്ററിൽ 1138 സ്ഥലങ്ങൾ കൂടി രജിസ്റ്റർ ചെയ്തതായി സൗദി
ദേശീയ നഗര പൈതൃക രജിസ്റ്ററിൽ 1138 സ്ഥലങ്ങൾ കൂടി രജിസ്റ്റർ ചെയ്തതായി സൗദി ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു. ഇതോടെ ദേശീയ പൈതൃക രജിസ്റ്ററിലെ പൈതൃക കേന്ദ്രങ്ങളുടെ എണ്ണം വിവിധ ഭാഗങ്ങളിലായി 3646 ആയി. ഇത് മൊത്തത്തിൽ രാജ്യത്തിെൻറ ചരിത്രപരമായ സമ്പന്നതയെ പ്രതിഫലിപ്പിക്കുന്നതാണ്. ഖസിം പ്രവിശ്യയിൽ 306ഉം മദീന മേഖലയിൽ 224ഉം ഹാഇൽ പ്രവിശ്യയിൽ 179ഉം അസീർ പ്രവിശ്യയിൽ 155ഉം മക്ക മേഖലയിൽ 127ഉം റിയാദ് പ്രവിശ്യയിൽ 106ഉം നജ്റാനിൽ 35ഉം കിഴക്കൻ പ്രവിശ്യയിൽ ആറും സ്ഥലങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്തത്.
രാജ്യത്തെ സാംസ്കാരിക സ്ഥലങ്ങൾ കണ്ടെത്തുന്നതിനും അവ ദേശീയ നഗര പൈതൃക രജിസ്റ്ററിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിനും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും ഡിജിറ്റൽ മാപ്പുകളിലേക്ക് അവയെ പ്രോജക്ട് ചെയ്യുന്നതിനുമുള്ള ഹെറിറ്റേജ് അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പൈതൃക സ്ഥലങ്ങൾ രജിസ്റ്റർ ചെയ്തതെന്ന് പൈതൃക അതോറിറ്റി വ്യക്തമാക്കി.
ccfdsfs