സൗദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 18,553 വിദേശികൾ


സൗദിയിൽ ഒരാഴ്ചയ്ക്കിടെ താമസ കുടിയേറ്റ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 18,553 വിദേശികൾ അറസ്റ്റിലായി. ഇതിൽ താമസ കുടിയേറ്റ നിയമം ലംഘിച്ച 11,503 പേരും അതിർത്തി നിയമം ലംഘിച്ച 4,315 പേരും തൊഴിൽ നിയമം ലംഘിച്ച 2,735 പേരും ഉൾപ്പെടും. സൗദിയിലേക്കു നുഴഞ്ഞുകയറിയ 1121 പേരെയും അറസ്റ്റ് ചെയ്തു.  

നിയമലംഘകരിൽ 70% പേർ ഇത്യോപ്യൻ പൗരന്മാരാണ്. നിയമലംഘകർക്ക് അഭയം നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. കൂടാതെ വസ്തുവും വാഹനവും കണ്ടുകെട്ടുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘകരെക്കുറിച്ച് അറിയുന്ന മക്ക, റിയാദ് പ്രദേശത്തുള്ളവർ 911 നമ്പറിലും മറ്റു മേഖലകളിൽ ഉള്ളവർ 999, 996 നമ്പറിലും അറിയിക്കണമെന്നും അഭ്യർഥിച്ചു.

article-image

zxczc

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed