ഒറ്റ വിസയിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസക്ക് ജി.സി.സി സുപ്രീം കൗൺസിലിെൻറ അംഗീകാരം


ഒറ്റ വിസയിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കാൻ അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സുപ്രീം കൗൺസിലിെൻറ അംഗീകാരമായെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് അറിയിച്ചു. ഇത് ചരിത്രപരമായ നടപടിയാണെന്നും മന്ത്രി പറഞ്ഞു. ഖത്തറിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യതലവന്മാരുടെ യോഗം പുറപ്പെടുവിച്ച അന്തിമ പ്രസ്താവനയിലാണ് ടൂറിസം വിസ സംബന്ധിച്ച പ്രഖ്യാപനമുള്ളത്. തീരുമാനം നടപ്പാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗൺസിൽ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു.ടൂറിസം മേഖലയിലും അവക്കിടയിലുള്ള വിവിധ മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിനും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണിത്. ആഗോളതലത്തിൽ വിശിഷ്ട വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം ഉയർത്താൻ ഇത് സഹായിക്കും. ടൂറിസ്റ്റ് വിസയുടെ അംഗീകാരം വിവിധ തലങ്ങളിൽ ജി.സി.സി രാജ്യങ്ങൾ സാക്ഷ്യം വഹിച്ച വികസനത്തിനും വികസന നവോത്ഥാനത്തിനും അനുസൃതമാണ്.   

രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധവും ഏകീകരണവും വർധിപ്പിക്കുന്നതിൽ ഇത് ഫലപ്രദമായ സ്വാധീനം ചെലുത്തും. ജി.സി.സി രാജ്യങ്ങൾക്കിടയിൽ ടൂറിസ്റ്റുകളുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിന് ടൂറിസ്റ്റ് വിസ സഹായിക്കും. സാമ്പത്തിക വളർച്ചയുടെ ഒരു എൻജിൻ എന്ന നിലയിൽ ടൂറിസത്തിെൻറ പങ്ക് വർധിപ്പിക്കും. ഓരോ അംഗരാജ്യങ്ങളിലും ടൂറിസം മേഖലയിൽ നിക്ഷേപത്തിന് പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യും. മേഖലയിലെ വിനോദസഞ്ചാര, സാമ്പത്തിക മേഖലകൾക്ക് അനുയോജ്യമായ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നതിന് ആവശ്യമായ ഏകോപനം ഉറപ്പാക്കുന്നതിന് ഗൾഫ് ടൂറിസം മന്ത്രാലയങ്ങളിലെ സഹപ്രവർത്തകരുമായി അടുത്ത് സഹകരിക്കാനുള്ള സൗദി ടൂറിസം മന്ത്രാലയത്തിെൻറ താൽപ്പര്യവും മന്ത്രി എടുത്തുപറഞ്ഞു.

article-image

്ിു്ിു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed