ബംഗാൾ സ്വദേശിയുടെ കുത്തേറ്റ് സൗദിയിൽ മലയാളി മരിച്ചു


സൗദി: ബംഗാൾ സ്വദേശിയുടെ കുത്തേറ്റ് സൗദിയിൽ മലയാളി യുവാവ് മരിച്ചു. മണ്ണാർക്കാട് പുല്ലിശ്ശേരി സ്വദേശി കാരാകുർശ്ശി പുല്ലിശ്ശേരി ചേരിക്കപ്പാടം സെയ്‌ദിന്റെ മകൻ അബ്‌ദുൽ മജീദാണ് സൗദിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. 44 വയസായിരുന്നു. സൗദിയിലെ അബഹയിൽ വെച്ച് കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരിച്ചത്. 

15 വർഷമായി അബ്‌ദുൽ മജീദ് സൗദിയിൽ ആണ് ജോലി ചെയ്യുന്നത്. മജീദിന്റെ സഹോദങ്ങളും സൗദിയിൽ തന്നെയാണ് ഉള്ളത്. രണ്ട് മാസം മുമ്പാണ് മജീദ് നാട്ടിലെത്തിയത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് രണ്ടു മാസം മുമ്പ് മജീദ് എത്തിയത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം മുമ്പാണ് നാട്ടിൽ നിന്നും സൗദിയിലേക്ക് പോയത്. ഭാര്യ: റൈഹാനത്ത്. മക്കൾ: മിഥിലാജ്, നാജിയ. 

You might also like

Most Viewed