സൗദിയുടെ എണ്ണ ഇതര ഉൽ‍പാദനമേഖല ശക്തം; ജി.ഡി.പി ആറ് ശതമാനത്തിലെത്തിയതായി ധനമന്ത്രി


സൗദിയുടെ എണ്ണ ഇതര ഉൽ‍പാദനമേഖല ശക്തമെന്ന് ധനമന്ത്രി. എണ്ണയിതര മേഖലയിൽ‍ നിന്നുള്ള ജി.ഡി.പി ആറ് ശതമാനത്തിലെത്തിയതായും മന്ത്രി പറഞ്ഞു. ഫ്യൂച്ചർ‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സിൽ‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സൗദി അറേബ്യ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉൽ‍പ്പാദനത്തിൽ‍ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. ഈ മേഖലയിൽ‍ ആരോഗ്യകരമായ വളർ‍ച്ചയാണ് രാജ്യം കൈവരിച്ചു കൊണ്ടിരിക്കുന്നതെന്ന് ധനമന്ത്രി മുഹമ്മദ് അൽ‍ജദ്ആന്‍ പറഞ്ഞു. റിയാദിൽ‍ നടന്നുവരുന്ന ഫ്യൂച്ചർ‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സിൽ‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന മന്ത്രി. വിഷന്‍ 2030 പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ആഭ്യന്തര ഉൽ‍പാദനത്തിലെ ജി.ഡി.പി വളർ‍ച്ച. 

ഈ വർ‍ഷം മൂന്നാം പാദത്തിൽ‍ എണ്ണ ഇതര മേഖലയിലെ ജി.ഡി.പി 6.1ശതമാനം വരെ വളർ‍ച്ച രേഖപ്പെടുത്തി. വർ‍ഷാവസാനത്തോടെ ഇത് അധികരിക്കുമെന്നും മന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകൾ‍ ചൂണ്ടിക്കാട്ടിയ മന്ത്രി ആഗോള സഹകരണം പ്രോൽ‍സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും എടുത്ത് പറഞ്ഞു.

article-image

gdfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed