ലോക ഇ−സ്പോർട്സ് ടൂർണമെൻറിന്റെ ആദ്യ പരിപാടി 2024ൽ റിയാദിൽ


കായികലോകത്ത് കുതിക്കുന്ന സൗദി അറേബ്യയിൽ ഇ−സ്പോർട്സ് ലോകകപ്പ് ആരംഭിക്കുന്നു. കീരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. വർഷംതോറും വേനൽക്കാലത്ത് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന ലോക ഇ−സ്പോർട്സ് ടൂർണമെൻറിന്റെ ആദ്യ പരിപാടി 2024ൽ റിയാദിൽ നടക്കും. ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ടൂർണമെൻറായിരിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. റിയാദ് റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന ‘ന്യൂ വേൾഡ് സ്പോർട്സ് സമ്മിറ്റ്’ വേദിയിലാണ് ലോകകപ്പ് പ്രഖ്യാപനമുണ്ടായത്. കായിക മേഖലയിലും ഗെയിമിങ്, ഇ−സ്‌പോർട്‌സ് മേഖലയിലും പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഗെയിമിങ്, ഇ−സ്‌പോർട്‌സ് മേഖലയുടെ പുരോഗതിക്ക് സംഭാവന നൽകുന്ന ഒരു പ്രധാന പ്ലാറ്റ്‌ഫോം ടൂർണമെൻറ് രൂപവത്കരിക്കും. ഇത് ഏറ്റവും പ്രമുഖമായ കായിക, അന്തർദേശീയ മത്സരങ്ങൾക്കുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ വികസന കുതിപ്പിന് സാക്ഷ്യം വഹിക്കുന്ന സൗദിയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു. ഇ−സ്‌പോർട്‌സ് ലോകകപ്പ് ഫൗണ്ടേഷൻ എന്ന പേരിലൊരു സ്ഥാപനം ആരംഭിക്കുമെന്നും ചടങ്ങിൽ കിരീടാവകാശി പ്രഖ്യാപിച്ചു.   

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ ഫൗണ്ടേഷനായിരിക്കും ടൂർണമെൻറ് സംഘടിപ്പിക്കുക. ഗെയിമിങ്ങിന്റെയും ഇ−സ്‌പോർട്‌സിന്റെയും ആഗോള കേന്ദ്രമാകാനുള്ള സൗദി അറേബ്യയുടെ മുന്നോട്ടുള്ള യാത്രയുടെ സ്വാഭാവിക ചുവടുവെപ്പാണ് ഇ−സ്‌പോർട്‌സ് ലോകകപ്പ്. ഇത് ഈ മേഖലയിൽ അറിയപ്പെടുന്നതിനപ്പുറം സമാനതകളില്ലാത്ത അനുഭവം പ്രദാനം ചെയ്യും. സമ്പദ്‌ വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക, ടൂറിസം മേഖലയെ ശക്തിപ്പെടുത്തുക, വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ നൽകുക, പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ഉയർന്ന തലത്തിലുള്ള വിനോദം പ്രദാനം ചെയ്യുന്നതുൾപ്പെടെ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിന് ടൂർണമെൻറ് സഹായിക്കുമെന്നും കിരീടാവകാശി പറഞ്ഞു.  ഗെയിമിങ്, ഇ−സ്‌പോർട്‌സ് മേഖലയുടെ തന്ത്രപരമായ ഉദ്യമങ്ങൾക്ക് ഈ ടൂർണമെൻറ് ഒരു പ്രധാന ചുവടുവെപ്പായിരിക്കും. 2030−ഓടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 50 ശതകോടി റിയാലിലധികം ഈ മേഖല സംഭാവന ചെയ്യും. 39,000 പുതിയ തൊഴിലവസരങ്ങൾ ഈ രംഗത്ത് സൃഷ്ടിക്കപ്പെടും. റിയാദ് നഗരത്തെ ഇലക്ട്രോണിക് ഗെയിമുകളുടെ തലസ്ഥാനമാക്കി മാറ്റും. അടച്ചിട്ട ഹാളുകളിൽ വിവിധ പരിപാടികളോടെയായിരിക്കും ടൂർണമെൻറ് നടക്കുക.   

ഇലക്ട്രോണിക് ഗെയിമിങ് മേഖലയിൽ താൽപര്യമുള്ള പുതിയൊരു വിഭാഗം സന്ദർശകരെ ആകർഷിക്കുന്നതിനും വേനൽക്കാലത്ത് റിയാദ് നഗരത്തിലെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള ഒരു സവിശേഷ അവസരമായിരിക്കും ഇത്. ടൂർണമെൻറുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളും അതിൽ പങ്കെടുക്കുന്നതിനുള്ള സംവിധാനവും അടുത്ത വർഷം ആദ്യം ഇലക്ട്രോണിക് സ്‌പോർട്‌സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ വെളിപ്പെടുത്തുമെന്നും കിരീടാവകാശി പറഞ്ഞു.

article-image

aszfsfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed