ഹമാസിനെയും ഇസ്രയേലിനെയും വിമർശിച്ച് സൗദി രാജകുമാരൻ

സാധാരണക്കാരെ ആക്രമിക്കുന്ന ഹമാസിനെയും ഇസ്രയേലിനെയും വിമർശിച്ച് സൗദി രാജകുമാരൻ തുർകി അൽ ഫെയ്സൽ. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിൽ ഹീറോകളില്ലെന്നും ഇരകൾ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഹൂസ്റ്റണിൽ റൈസ് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്ക് ഒരു ഉപദ്രവവും ചെയ്യരുതെന്ന ഇസ്‌ലാമിക നിർദേശത്തിന്‍റെ ലംഘനാണ് ഹമാസിന്‍റെ പ്രവർത്തനങ്ങൾ.
കൊല്ലപ്പെട്ടവരിലും ബന്ദിയാക്കപ്പെട്ടവരിലും ഭൂരിഭാഗവും സാധാരണക്കാരാണ്. സംഘർഷത്തിൽ അറബ് ലോകം ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്തുന്നതിനിടെ സൗദി രാജകുടുംബത്തിലെ മുതിർന്ന അംഗത്തിന്‍റെ വേറിട്ട ശബ്‌ദം ശ്രദ്ധേയമായി. ഗാസയിൽ നിരപരാധികളായ പലസ്തീനിയൻ ജനതയെ ഒരു ദാക്ഷിണ്യവുമില്ലാതെ ബോംബിടുന്നതിനെ അപലപിച്ച അദ്ദേഹം, ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പാശ്ചാത്യരാജ്യങ്ങളുടെ നിലപാടിനെ വിമർശിക്കുകയും ചെയ്തു.
്ിുപ്ി