ഉംറ നിർവഹിക്കാനെത്തിയ വയനാട് സ്വദേശിനി മക്കയിൽ നിര്യാതയായി

ഉംറ നിർവഹിക്കാനെത്തിയ വയനാട് സ്വദേശിനി മക്കയിൽ നിര്യാതയായി. ബീനാച്ചി സ്വദേശിനി ഫാത്വിമ (64) ആണ് മരിച്ചത്. ശ്വാസ തടസ്സവുമായി ബന്ധപ്പെട്ട് മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച അർധ രാത്രിയോടെയായിരുന്നു മരണം. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച മക്കയിൽ ഖബറടക്കി. ഭർത്താവ്: വലിയകുന്നൻ മൊയ്‌ദീൻ കുട്ടി ഹാജി. തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന അബ്ദു റസാഖ്, ലണ്ടനിൽ ജോലി ചെയ്യുന്ന ബഷീർ എന്നിവരാണ് മക്കൾ.
കോൺസുലേറ്റുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കാൻ മക്ക ഐ.സി.എഫ് വെൽഫയർ ടീം അംഗങ്ങളായ ജമാൽ കക്കാട്, റഷീദ് അസ്ഹരി, അഷ്‌റഫ് വയനാട് എന്നിവർ നേതൃത്വം നൽകി. ഹനീഫ് അമാനി, അബൂബക്കർ മിസ്ബാഹി, സൈദലവി സഖാഫി, ഉമർ ഹാജി, മുജീബ് വയനാട്, റഷീദ് വയനാട്, ഷമീർ വയനാട് തുടങ്ങി ഒട്ടേറെ പേർ മരണാന്തര കർമ്മങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.
dfgdfg