സൗദിയിലെ ഫറസാൻ ദ്വീപിൽ ഇന്ത്യൻ കാക്കളുടെ ശല്യം രൂക്ഷം; രണ്ടാംഘട്ട തുരത്തൽ നടപടിക്ക് തുടക്കം


ഫറസാൻ ദ്വീപ് സംരക്ഷിതപ്രദേശത്ത് ഇന്ത്യൻ കാക്കകളുടെ ശല്യത്തിന് അറുതിയാവുന്നില്ല. രണ്ടാംഘട്ട തുരത്തൽ നടപടിക്ക് തുടക്കം. സൗദി ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിയുടെ രണ്ടാംഘട്ടത്തിന് തുടക്കംകുറിച്ചതായി അറിയിച്ചത്. അഡാപ്റ്റീവ് കൺട്രോൾ മാനേജ്‌മെൻറ് പ്ലാൻ എന്ന പേരിലാണ് ഈ പരിപാടി നടപ്പാക്കി കാക്കകളെ നിയന്ത്രിക്കാനുള്ള പ്രവർത്തനം നടത്തുന്നത്. ഫറസാൻ ദ്വീപിലെ സംരക്ഷിത പ്രദേശത്ത് കാക്കകളുടെ പുനരുൽപാദനം തടയുകയും ഇതിന്‍റെ ലക്ഷ്യമാണ്. ഇവിടുത്തെ ഇന്ത്യൻ കാക്കകളുടെ എണ്ണമെടുക്കലും പ്രജനന മേഖലകൾ, ഉറങ്ങുന്ന സ്ഥലങ്ങൾ, തീറ്റകിട്ടുന്ന സ്ഥലങ്ങൾ, സ്വഭാവം എന്നിവ നിർണയിക്കലും പൂർത്തിയായിട്ടുണ്ട്. 

രണ്ടാം ഘട്ടത്തിൽ 70 ശതമാനം കാക്കകളെയും കൂടുകളെയും നിയന്ത്രിക്കാനാവുമെന്ന് ദേശീയ വന്യജീവി വികസന കേന്ദ്രം അറിയിച്ചു. കാക്കകളുടെ വ്യാപനം പ്രതികൂല ഫലങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വൈദ്യുതി ലൈനുകളിൽ കൂടുകൂട്ടിയതുമൂലമുള്ള വൈദ്യുതി മുടക്കം, കടൽപ്പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും ഇരയാക്കൽ, രോഗങ്ങൾ പകരൽ, കന്നുകാലികളുടെ കണ്ണുകളെ ആക്രമിക്കൽ തുടങ്ങിയവയെല്ലാം അവയിൽ ഉൾപ്പെടുന്നുവെന്നും ദേശീയ വന്യജീവി വികസന കേന്ദ്രം പറഞ്ഞു. 

article-image

dfgdfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed