10,482 വിദേശികളെ ഒരാഴ്ചയ്ക്കകം നാടുകടത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം


വിവിധ നിയമലംഘനങ്ങൾക്കു പിടിയിലായ 10,482 വിദേശികളെ ഒരാഴ്ചയ്ക്കകം നാടുകടത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 14 മുതൽ 20 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിക്കപ്പെട്ട 15,114 പേരിൽ നിന്നാണ് ഇത്രയും പേരെ നാടുകടത്തിയത്. ഇതിൽ 9538 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 3694 പേർ നുഴഞ്ഞുകയറിയവരും 1822 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.

7378 വനിതകൾ ഉൾപ്പെടെ വിവിധ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന 43,763 പേരുടെ യാത്രാ രേഖകൾ അതാതു എംബസിയിൽ നിന്ന് ശരിപ്പെടുത്തിയ ശേഷം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിക്കപ്പെട്ടവരിൽ 65% പേരും യെമൻ പൗരന്മാരാണ്. 33% പേർ എത്യോപ്യക്കാരും. ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാർ 2% വരും.

article-image

sdfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed