സൗദിയിലെ പർവതമേഖലയിൽ പുതിയ പദ്ധതി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാന്‍ പ്രഖ്യാപിച്ച് സൽമാന്‍ രാജകുമാരൻ
സൗദിയിലെ പർവതമേഖലയിൽ പുതിയ പദ്ധതി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാന്‍ പ്രഖ്യാപിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സൽമാന്‍ രാജകുമാരന്‍. തെക്കുപടിഞ്ഞാറന്‍ സൗദിയിലെ അസീർ മേഖലയിലാണ് പുതിയ പദ്ധതി. ടൂറിസം, ഹോസ്പിറ്റാലിറ്റി, വിനോദം തുടങ്ങിയ സുപ്രധാന വ്യവസായങ്ങൾ വിപുലീകരിച്ച് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) ശ്രമങ്ങളുടെ പ്രധാന ഭാഗമാകും പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം അസീർ വികസന പദ്ധതിയെ ഇത് പിന്തുണയ്ക്കുകയും ചെയ്യും. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിൽ സമുദ്രനിരപ്പിൽ നിന്ന് 3,015 മീറ്റർ ഉയരത്തിൽ ഒരു ആഡംബര പർവത വിനോദസഞ്ചാര കേന്ദ്രം സ്ഥാപിക്കുന്നതാണ് ‘കിമ്മത്ത് അൽ സൗദ’ എന്ന പദ്ധതി നടപ്പാക്കുന്നത്.
സൗദ മേഖലയിലും റിജാൽ അൽമയുടെ ചില ഭാഗങ്ങളിലുമായാണ് ഇത് നടപ്പാക്കുക. പരിസ്ഥിതി, സാംസ്‌കാരിക−പൈതൃക സമൃദ്ധി എന്നിവ സംരക്ഷിച്ചുകൊണ്ട് അഭൂതപൂർവമായ ജീവിതാനുഭവം പ്രദാനം ചെയ്യുന്നതിലൂടെ സൗദാ കൊടുമുടികൾ ലക്ഷ്വറി മൗണ്ടന്‍ ടൂറിസത്തിന്റെ ഒരു പുതിയ യുഗത്തെ പ്രതിനിധീകരിക്കുന്നുവെന്ന് സൗദ ഡെവലപ്‌മെന്റ് ഡയറക്ടർ ബോർഡ് ചെയർമാന്‍ കൂടിയായ മുഹമ്മദ് ബിന്‍ സൽമാന്‍ രാജകുമാരന്‍ പറഞ്ഞു. വിനോദസഞ്ചാരവും വിനോദവും വിപുലീകരിക്കുക, സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുക, നിക്ഷേപം ആകർഷിക്കുക, രാജ്യത്തിന്റെ മൊത്തം ജിഡിപിയിലേക്ക് 29 ബിൽല്യണിലധികം റിയാൽ സംഭാവന ചെയ്യുക, പ്രത്യക്ഷവും പരോക്ഷവുമായ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഇത് യോജിപ്പിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും ഉയർത്തിക്കാട്ടുകയും ആഘോഷിക്കുകയും ചെയ്യുന്നതോടൊപ്പം സൗദിയിലെ വിനോദസഞ്ചാര മേഖലയിൽ സൗദ കൊടുമുടി ഒരു പ്രധാന കൂട്ടിച്ചേർക്കലായിരിക്കുമെന്നും ആഗോള ടൂറിസം ഭൂപടത്തിൽ രാജ്യത്തെ സ്ഥാപിക്കുമെന്നും കിരീടാവകാശി പറഞ്ഞു. സന്ദർശകർക്ക് സൗദാ കൊടുമുടികളുടെ സൗന്ദര്യം കണ്ടെത്താനും അതിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും പര്യവേക്ഷണം ചെയ്യാനും പ്രാദേശിക സമൂഹത്തിന്റെ ആധികാരിക ആതിഥ്യമര്യാദ അനുഭവിക്കാനും അവസരമുണ്ട്. സമൃദ്ധമായ പച്ചപ്പിന് ഇടയിൽ, മേഘങ്ങൾക്ക് മുകളിൽ സൗദാ കൊടുമുടി അവിസ്മരണീയ അനുഭവം നൽകും.
2033ഓടെ വർഷം മുഴുവനും രണ്ട് ദശലക്ഷത്തിലധികം സന്ദർശകർക്ക് ഉയർന്ന നിലവാരമുള്ള ആഡംബര, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ നൽകാനാണ് സൗദ പീക്ക്‌സ് ലക്ഷ്യമിടുന്നത്. പ്രാദേശിക പരമ്പരാഗതവും വാസ്തുവിദ്യാ ശൈലികളും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് മാസ്റ്റർപ്ലാന്‍ രൂപകൽപന. തഹ്‌ലാൽ, സാഹബ്, സബ്‌റഹ്, ജരീന്‍, റിജാൽ, റെഡ് റോക്ക് എന്നിങ്ങനെ ആറ് അതുല്യമായ വികസന മേഖലകളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
zdfdxz