സൗദിയിൽ രാജ്യാന്തര പുരാവസ്തു ഉച്ചകോടിക്ക് തുടക്കം
അൽഉല രാജ്യാന്തര പുരാവസ്തു ഉച്ചകോടിക്ക് തുടക്കം. സൗദിയുടെ വടക്കൻ മേഖലയിലെ മദാഇൻ സാലിഹിലുള്ള അൽമറായ ഹാളിലാണ് മൂന്നു ദിവസം നീളുന്ന സമ്മേളനം. പുരാവസ്തുക്കളും സാംസ്കാരിക പൈതൃകവുമായി ബന്ധമുള്ള ആഗോള സംഘടനകളുടെയും ഏജൻസികളുടെയും തലവന്മാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 300ലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സൗദി യിൽനിന്നും മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ശാസ്ത്രജ്ഞരും പുരാവസ്തു വിദഗ്ധരും എത്തിയിട്ടുണ്ട്.
വിവിധ സെഷനുകളിൽ പുരാവസ്തു സംരക്ഷണം, വികസനം, വെല്ലുവിളികൾ എന്നീ മേഖലകളുമായി ബന്ധപ്പെട്ട വൈവിധ്യമാർ ന്ന സംഭാഷണങ്ങളും വിജ്ഞാനപ്രദമായ ചർച്ചകളും നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ഉച്ചകോടിയിലെ അതിഥികളെ സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനുവേണ്ടി അൽഉല റോയൽ കമീഷൻ സി.ഇ.ഒ എ ൻജി. അംറ് ബിൻ സാലിഹ് അൽ മദനി സ്വാഗതം ചെയ്തു. പുരാവസ്തു, സാംസ്കാരിക, മാനുഷിക പൈതൃക മേഖലകളിലെ ഗവേഷകർ ക്കും വിദഗ്ധർക്കും വേണ്ടിയുള്ള ഒരു പ്രധാന സ്റ്റേഷനായി അൽഉലയെ മാറ്റാനാണ് ഈ ഉച്ചകോടിയിലൂടെ റോയൽ കമീഷൻ ശ്രമിക്കുന്നതെന്ന് അൽമദനി പറഞ്ഞു.
േ്ിനേ്ി