പീഡന ശ്രമം; മലയാളി യുട്യൂബർക്കെതിരെ പരാതിയുമായി സൗദി വനിത


മല്ലൂ ട്രാവലർ എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. സൗദി അറേബ്യൻ പൗരയായ വനിതയാണ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ചയാണ് ഇവർ പരാതി നൽകിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13−ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കുറച്ചുനാളുകളായി കൊച്ചിയിലാണ് പരാതിക്കാരി താമസിക്കുന്നത്. 

ഇവരെ അഭിമുഖം നടത്തുന്നതിനായിട്ടാണ് എറണാകുളത്തെ ഹോട്ടലിലേയ്ക്ക് മല്ലു ട്രാവലർ ക്ഷണിച്ചത്. തുടർന്ന് ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്നും പരാതിയിൽ പറയുന്നു. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയെന്നും പോലീസ് പറയുന്നു.  ഈ സമയം ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. പ്രതി വിദേശത്തേക്ക് കടന്നതായാണ് പോലീസ് പറയുന്നത്.

article-image

sgdg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed