തൊഴിലിടങ്ങൾ, വിദ്യാലയങ്ങൾ, ഷെൽറ്റർ ഹോമുകൾ എന്നിവിടങ്ങളിലെ പീഡനങ്ങൾ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ


തൊഴിലിടങ്ങൾ, വിദ്യാലയങ്ങൾ, ഷെൽറ്റർ ഹോമുകൾ മുതലായ ഇടങ്ങളിലെ വിവിധ രീതികളിലുള്ള ഉപദ്രവങ്ങൾ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ ഇത്തരം നിയമലംഘനങ്ങൾക്ക് മൂന്ന് ലക്ഷം റിയാൽ വരെ പിഴ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. 

പൊതു, സ്വകാര്യ തൊഴിൽ മേഖലകളിൽ ഈ രീതിയിലുള്ള നിയമലംഘനങ്ങൾ തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്. തൊഴിലിടങ്ങളിലും മറ്റും നടക്കുന്ന വിവിധ രീതിയിലുളള ഉപദ്രവങ്ങൾ, പീഡനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് സൗദി അധികൃതരെ അറിയിക്കാമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

article-image

ersgtrt

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed