സൗദിയിലെ ജിദ്ദ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട


സൗദിയിലെ ജിദ്ദ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട. മധുര പലഹാരങ്ങൾക്കിടയിൽ രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 22 ലക്ഷത്തോളം ലഹരി ഗുളികകളാണ് ജിദ്ദ തുറമുഖത്തെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്. ഇവ സ്വീകരിക്കാനെത്തിയ രണ്ടു പേരെ അധികൃതർ കസ്റ്റഡിലെടുത്തു. സുരക്ഷാ സാങ്കേതികവിദ്യകൾ പരിശോധിച്ച് നടത്തിയ പരിശോധനയിലൂടെയാണ് ലഹരികടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

എല്ലാത്തരം കള്ളക്കടത്ത് ശ്രമങ്ങളെയും ചെറുക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയുടെ ഇറക്കുമതിയിലും കയറ്റുമതിയിലും തുടരുന്ന കസ്റ്റംസ് നിയന്ത്രണങ്ങളും പരിശോധനയും ശക്തമായി തുടരുമെന്ന് സകാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

article-image

sdgdg

You might also like

Most Viewed