ഹജ് നിർവഹിക്കാനായി മക്കയിലെത്തിയ മലപ്പുറം സ്വദേശിനി ഹറമിൽ കുഴഞ്ഞു വീണ് മരിച്ചു
ഹജ് നിർവഹിക്കാനായി മക്കയിലെത്തിയ മലപ്പുറം സ്വദേശിനി ഹറമിൽ കുഴഞ്ഞു വീണ് മരിച്ചു. തേഞ്ഞിപ്പലം നീരോൽപാലം സ്വദേശിനി കുപ്പാട്ടിൽ സാജിദ (64) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ബുധനാഴ്ച വൈകീട്ടാണ് ഇവർ ബന്ധുക്കളോടൊപ്പം മക്കയിലെത്തിയത്. ഉംറ കഴിഞ്ഞു ഇന്നലെ വൈകീട്ട് ഹറമിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
പിതാവ്: അബ്ദുട്ടി, മാതാവ്: അയിഷ, ഭർത്താവ്: ബീരാൻ. മക്ക അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ghjghjg