സൗദിയിലെ പുതിയ ഇറാൻ അംബാസിഡറായി അലി റിസ ഇനായത്തിയെ നിയമിച്ചു
സൗദിയിലെ പുതിയ ഇറാൻ അംബാസിഡറായി അലി റിസ ഇനായത്തിയെ നിയമിച്ചു. ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് വിഭാഗം മേധാവിയാണ് അലി റിസ. സൗദി, ഇറാൻ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതിനെ തുടർന്നാണ് അംബാസിഡറെ നിയമിച്ചത്.
കഴിഞ്ഞ മാർച്ച് പത്തിനാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം പുനസ്ഥാപിച്ച് കരാർ ഒപ്പ് വെച്ചത്. ഇതുമായി ബന്ധപ്പെട്ട് ചൈനയിലെ ബൈയ്ജിങിൽ നടന്ന ചർച്ചകളിൽ സജീവമായ വ്യക്തി കൂടിയാണ് അലി റിസ.
8