റിയാദ് ട്രാവൽ ഫെയറിന് പ്രൗഢോജ്ജ്വല തുടക്കം
റിയാദ് ട്രാവൽ ഫെയറിന് പ്രൗഢോജ്ജ്വല തുടക്കം. റിയാദ് ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിലാണ് ഫെയർ നടക്കുന്നത്. ലോകത്തിലെ വിവിധ ടൂറിസം രാജ്യങ്ങളുടെ സ്റ്റാളുകളാണ് ഇവിടെയുള്ളത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ട്രാവൽ ഫെയറിലെ ഇന്ത്യൻ പവലിയനും ശ്രദ്ധേയമാണ്. സൗദിയിലെ ആരോഗ്യ, വിനോദ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയുടെ പവലിയൻ നിയന്ത്രിക്കുന്നത് അസോസിയേഷൻ ഓഫ് അറബ് ടൂർ ഓപ്പറേറ്റേഴ്‌സ് അഥവാ ആറ്റോയുടെ കീഴിലാണ്. ഇന്ത്യയുടെ പവലിയൻ റിയാദ് ഇന്ത്യൻ എംബസി ഡിസിഎം എൻ രാംപ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പവലിയൻ ഇത്തവണ ഒരുക്കുന്നത് കേരളമാണ്. കേരളത്തിലെ ടൂർ ഓപ്പറേറ്റർമാർ, ആയുർവേദ ആശുപത്രികൾ, റിസോർട്ടുകൾ എന്നിവ ട്രാവൽ ഫെയറിന്റെ ഭാഗമാണ്. കോവിഡിന് ശേഷം സൗദികൾ ഇന്ത്യയിലേക്കും കേരളത്തിലേക്കും വരുന്നത് കുറഞ്ഞത്, ഈ രംഗത്ത് തിരിച്ചടിയുണ്ടാക്കിയിരുന്നു. ഇതിനെ മറികടക്കലും പരിപാടിയുടെ ലക്ഷ്യമാണ്. റിയാദ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിലെത്തുന്നവർക്ക് ഈ രംഗത്തെ പുതിയ സാധ്യതകളും തിരിച്ചറിയാം.
hgfghf