മലയാളി യുവാവ് സൗദിയിൽ ജീവനൊടുക്കി
നാട്ടിൽ പോകാനിരുന്ന മലയാളി യുവാവ് സൗദിയിൽ ജീവനൊടുക്കി. എറണാകുളം കോതമംഗലം സ്വദേശി കരമൊലാൽ വീട്ടിൽ അബ്ദുല്ല സലീമിനെ (22 ) ദമ്മാമിന് സമീപം ഖത്വീഫിലെ താമസ സ്ഥലത്താണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പാണ് പുതിയ വിസയിൽ ഖത്വീഫിൽ എത്തിയത്. ജോലിക്കു പോകാന്‍ വിമുഖത കാണിച്ചിരുന്ന യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തിരുന്നു. ബാത്ത് റൂമിൽ കയറിയ യുവാവ് പുറത്തിറങ്ങാത്തതിനെ തുടർന്ന് പൊലീസും ഫയർഫോഴ്‌സും എത്തി വാതിൽ പൊളിച്ചപ്പോഴാണ് കൈയിലെ ഞെരമ്പു മുറിച്ചു രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്.പിതാവ്: സലിം അലിയാർ. മാതാവ്: ആമിന.
ിൂപിുൂ