സൗദിയിലെ 93% സ്ഥാപനങ്ങളിൽ ഇ-ബില്ലിംഗ് നടപ്പായി


സൗദിയിലെ 93% സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നടപ്പായതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻ.ജി സുഹൈൽ ബിൻ മുഹമ്മദ് അബാനാമി അറിയിച്ചു. റിയാദിൽ സംഘടിപ്പിച്ച ‘സകാത്ത്, നികുതി, കസ്റ്റംസ്’ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘വിഷൻ 2030’ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, അതോറിറ്റി സ്വന്തം സംരംഭങ്ങൾ നടപ്പാക്കുന്നതിൽ മികച്ച രീതികളാണ് സ്വീകരിച്ചത്. ഇവയിൽ ഏറ്റവും പ്രധാനം ഇലക്ട്രോണിക് ബില്ലിംഗ് സ്കീം നടപ്പാക്കലാണ്. രാജ്യം സാക്ഷ്യം വഹിക്കുന്ന സാമ്പത്തിക നവോത്ഥാനത്തിന്‍റെയും ഡിജിറ്റൽ പരിവർത്തനത്തിന്‍റെയും വിപുലീകരണമായാണ് ഇത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

article-image

a

You might also like

Most Viewed