കള്ളപ്പണം വെളുപ്പിക്കൽ; അഞ്ച് പേർക്ക് തടവും പിഴയും വിധിച്ച് സൗദി
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ സൗദി കോടതി ഒരു സ്വദേശിക്കും നാലു അറബ് പൗരന്മാർക്കും 20 വർഷം തടവും അഞ്ചു ലക്ഷം റിയാൽ പിഴയും ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പണത്തിന്റെ സമാന മൂൽയമുള്ള പണവും അതിന്റെ വരുമാനവും കണ്ടുകെട്ടാനും ജയിൽ ശിക്ഷയും പിഴയും അടച്ച ശേഷം പ്രവാസികളെ നാടുകടത്താനും ഉത്തരവിട്ടു.
സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അഞ്ചു പേർക്കെതിരെ കുറ്റം ചുമത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ നടത്തിയ സാമ്പത്തിക അന്വേഷണത്തിലാണ് പ്രവാസി അക്കൗണ്ടുകളിൽ വൻ തുക നിക്ഷേപിക്കുകയും പിന്നീട് സൗദി അറേബ്യക്ക് പുറത്തേയ്ക്ക് കൈമാറുകയും ചെയ്‌തതായി വ്യക്തമായത്. പണത്തിന്റെ ഉറവിടം പരിശോധിച്ചപ്പോൾ അനധികൃത സ്വത്താണെന്ന് കണ്ടെത്തി.
dgg