ലോകത്തെ വിസ്മയിപ്പിക്കുന്ന കിംഗ് സല്‍മാന്‍ വിമാനത്താവളം എന്ന പദ്ധതിയുമായി സൗദി


വലുപ്പം കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന പുതിയ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ. വിനോദസഞ്ചാരരംഗം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിമാനത്താവളം നിര്‍മിക്കാന്‍ ഭരണകൂടം പദ്ധതിയിടുന്നത്. കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്ന് നിര്‍മ്മിക്കാനുള്ള പദ്ധതി സൗദി അറേബ്യ പ്രഖ്യാപിച്ചു.

റിയാദില്‍ തന്നെയാകും പുതിയ വിമാനത്താവളം നിര്‍മിക്കുക. ഈ വിമാനത്താവളത്തില്‍ ചുരുങ്ങിയത് ആറ് സമാന്തര റണ്‍വേകളുണ്ടാകും. 2050-ഓടെ പ്രതിവര്‍ഷം 185 ദശലക്ഷം യാത്രക്കാരെ കടന്നുപോകാന്‍ അനുവദിക്കുന്ന വിധത്തിലാകും വിമാനത്താവളത്തിന്റെ നിര്‍മാണവും ആസൂത്രണവും നടക്കുക. റിയാദിലെ നിലവിലെ വിമാനത്താവളമായ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ അതേ സ്ഥലത്തുതന്നെയാകും പുതിയ വിമാനത്താവളമെത്തുക.

article-image

aaa

You might also like

Most Viewed