ചികിത്സാ പിഴവുകൾക്കെതിരെയുള്ള നിർബന്ധിത ഇൻഷുറൻസിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

ചികിത്സാ പിഴവുകൾക്കെതിരെയുള്ള നിർബന്ധിത ഇൻഷുറൻസിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സൗദിയിൽ പ്രാക്ടിസ് ചെയ്യുന്ന മുഴുവൻ ഡോക്ടർമാരും ഇൻഷുറൻസിന്റെ ഭാഗമാകണം. നഴ്സുമാർ, ഫാർമസി, അനസ്തീഷ്യ, മിഡ് വൈഫറി, ലബോറട്ടറി, റേഡിയോളജി, എമർജൻസി മെഡിക്കൽ സർവീസസ്, ഫിസിയോ തെറപ്പി, സ്പീച്ച് ആൻഡ് കമ്യൂണിക്കേഷൻ, റെസ്പിറേറ്ററി, കാർഡിയോളജി, ന്യുട്രീഷ്യൻ, ഓഡിയോളജി, ബോൺ സെറ്റിങ്, രക്തദാനം, ഒപ്ടിക്സ്, ഓപറേഷൻ റൂം ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളും ഇൻഷുറൻസ് പരിധിയിൽ വരും.
fhg