സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലേക്ക്
സൗദി അറേബ്യ കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന് സൽമാന് അടുത്ത മാസം ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സൗദി കിരീടവകാശിയുടെ ഇന്ത്യാ സന്ദർശനം. നവംബറിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി−20 ഉച്ചകോടിക്ക് പോകുന്ന വഴിയാകും മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തുക.
സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ഈ ആഴ്ച ഇന്ത്യയിലെത്തിയിരുന്നു. വാണിജ്യ−വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, എണ്ണ മന്ത്രി ഹർദീപ് സിംഗ് പുരി, ഊർജമന്ത്രി ആർകെ സിംഗ് എന്നിവരുൾപ്പെടെയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തി. സൗദിയുമായി നയതന്ത്രതലത്തിൽ ബന്ധം മെച്ചപ്പെടുത്തുകയും വ്യാപാര കരാറുകളിൽ ഒപ്പിടാനും ഇന്ത്യയ്ക്ക് താൽപര്യമുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
srydr