സൗദിയില്‍ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സായി നിശ്ചയിച്ചു

സൗദിയില്‍ വിവാഹ പ്രായം കുറഞ്ഞത് 18 വയസ്സായി നിശ്ചയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രി സഭാ യോഗമാണ് പേഴ്സണല്‍ സ്റ്റാറ്റസ് ലോ അംഗീകരിച്ചത്. പ്രത്യേക സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വിവാഹ കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാനാകും. പുതിയ നിയമപ്രകാരം, വിവാഹിതരാകുവാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസ്സ് ആയി നിശ്ചയിച്ചു. സ്ത്രീയുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ തന്നെ ഭാര്യക്കുവേണ്ടി ചെലവിടുന്നത് ഭര്‍ത്താവിന്റെ ബാധ്യതയില്‍പെട്ടതാണ്. കൂടാതെ, വിവാഹ കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെതന്നെ വിവാഹമോചനത്തിനും തീരുമാനം വീണ്ടും പരിശോധിക്കാനും സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരിക്കും.