സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞ് മലയാളിക്ക് ഗുരുതര പരിക്ക്

പെട്രോൾ ടാങ്കർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി റോസ്മന്ദിരം വീട്ടിൽ എം.ഷിഹാബുദ്ധീനെ (47) നജ്‌റാൻ കിംങ്ങ് ഖാലിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പെട്രോൾ നിറച്ച ടാങ്കറുമായി സുലയിൽനിന്ന് നജ്‌റാനിലേക്ക് വരുന്പോൾ ഖരിയ എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. ഉടൻതന്നെ പോലിസും ഫെയർഫോഴ്‌സും സ്ഥലത്തെത്തി പെട്രോൾ മരുഭൂമിയിലേക്ക് തുറന്ന് വിട്ടതിന് ശേഷമാണ് വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയത്. ടയർ പെട്ടിയതാണ് അപകടകാരണമെന്ന് കരുതുന്നു. 20 വർഷത്തിലേറെയായി പ്രാവാസിയായ ഷിഹാബുദ്ധീന്‍ രണ്ട് മാസം മുന്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തരിച്ചെത്തിയത്.
നജ്‌റാൻ കെഎംസിസി സിക്രട്ടറി സലീം ഉപ്പള, ആക്ടിംങ്ങ് പ്രസിഡണ്ട് ലുക്മാൻ ചേലേബ്ര തുടങ്ങിയവർ ഹോസ്പിറ്റലിൽ സഹായത്തിനായി രംഗത്തുണ്ട്.