സൗദിയിൽ 12 മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്ക് മോഡേണ വാക്സിന്‍ കുത്തിവെപ്പിന് അംഗീകാരം
റിയാദ്: 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് മോഡേണ കോവിഡ് വാക്സിൻ കുത്തിവെപ്പ് നൽകാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഞായറാഴ്ച അംഗീകാരം നൽകി. 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ ഉപയോഗിക്കാൻ സൗദി ആരോഗ്യ മന്ത്രാലയ അധികൃതർക്ക് മോഡേണ അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്.
17 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് മോഡേണ വാക്സിൻ ഉപയോഗിക്കാൻ ജൂലൈ 9 ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നേരത്തെ അംഗീകാരം നൽകിയിരുന്നു. 12 വയസും അതിൽ കൂടുതലും പ്രായമമുള്ളവർക്ക് വാക്സിൻ നൽകുന്നത് കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമെന്നാണ് വിഷേഷിപ്പിക്കുന്നത്.