70 ലക്ഷത്തിലധികം കൊവിഡ് പരിശോധന നടത്തി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് പരിശോധന 70 ലക്ഷം കവിഞ്ഞു. ഞായറാഴ്ചയിലെ 38,239 ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ ടെസ്റ്റുകളുടെ എണ്ണം 7,014,780 ആയി. ഞായറാഴ്ച 323 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. 593 പേർ സുഖം പ്രാപിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 25 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5043 ആയി.
ആകെ റിപ്പോർട്ട് ചെയ്ത 3,39,267 പോസിറ്റീവ് കേസുകളിൽ 3,25,330 പേർ രോഗമുക്തി നേടി. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8,894 പേരാണ്. അതിൽ 826 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.9 ശതമാനമായി.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 64. റിയാദ് 27, ഹുഫൂഫ് 21, ബൽജുറഷി 18, ഹാഇൽ 17, ജീസാൻ 13, അബഹ 8, ദമ്മാം 8, മക്ക 8, അറാർ 8, ബുറൈദ 7, ജുബൈൽ 7, ദഹ്റാൻ 7, മുബറസ് 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.