സൗ­ദി­യിൽ ഡ്രൈ­വിംഗ് പരി­ശീ­ലനത്തിന് അര ലക്ഷം വനി­തകൾ


റിയാദ് : ഡ്രൈവിംഗ് പരിശീലനത്തിന് 54,126 വനിതകൾ ഇതുവരെ അപേക്ഷ സമർപ്പിച്ചതായി പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി അറിയിച്ചു. ലോക വനിതാ ദിനത്തിലാണ് വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്ന പദ്ധതിക്ക് യൂണിവേഴ്‌സിറ്റി തുടക്കമിട്ടത്. അറുപത് വനിതകൾക്കാണ് ഈ പദ്ധതിയുടെ ഭാഗമായി ഡ്രൈവിംഗ് പരിശീലനം നൽകുക. വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്നതിന് ആദ്യ ബാച്ച് പരിശീലകരെ പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി പ്രാപ്തരാക്കിയിട്ടുണ്ട്.

 ഡ്രൈവിംഗ് പരിശീലകരായി ജോലി ചെയ്യുന്നതിനുള്ള ലൈസൻസിനുള്ള ടെസ്റ്റ് ഇവർ പൂർത്തിയാക്കി. വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകുന്നതിനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ തീരുമാനം പുറത്തുവന്നയുടൻ ലേഡീസ് ഡ്രൈവിംഗ് സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള താൽപര്യം യൂണിവേഴ്‌സിറ്റി അറിയിച്ചിരുന്നതായി പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ഹുദ അൽഅമീൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവിംഗ് സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള ലൈസൻസിന് ട്രാഫിക് ഡയറക്ടറേറ്റുമായി യൂണിവേഴ്‌സിറ്റി കരാർ ഒപ്പുവെച്ചിട്ടുണ്ട്.

എമിറേറ്റ്‌സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ് യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക പങ്കാളി. വനിതകളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് 150 വനിതകൾക്ക് ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. ഇത്രയും പേർക്കു കൂടി വൈകാതെ പരിശീലനം നൽകും. ഡ്രൈവിംഗ് പഠിക്കുന്നതിന് ആഗ്രഹിക്കുന്ന, വ്യവസ്ഥകൾ പൂർണമായ വിദേശ വനിതകളും സൗദി വനിതകളും അടക്കം എല്ലാ പ്രായത്തിലും പെട്ട വനിതകളെ വൈകാതെ യൂണിവേഴ്‌സിറ്റി സ്വീകരിച്ചു തുടങ്ങും. റിയാദിലെ ആദ്യത്തെ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളാണ് പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റിയിലേതെന്ന് ഡോ. ഹുദ അൽഅമീൽ പറഞ്ഞു. 

You might also like

Most Viewed