ദമാമിന് സമീപം ട്രെയിൻ പാളം തെറ്റി മറിഞ്ഞു : 18 പേർക്ക് പരിക്ക്


റിയാദ് : റിയാദിൽ നിന്ന് ദമാംമിലേയ്ക്ക്  പോയ  തീവണ്ടി അപകടത്തിൽ പെട്ട് 18 പേർക്ക് പരിക്കേറ്റു. 193 യാത്രക്കാരും ആറ് ജോലിക്കാരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയാണു സംഭവം. അപകടത്തിൽ‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും സൗദി  റെയിൽവേ ഓർഗനൈസേഷൻ അറിയിച്ചു.

ദമാം റെയിൽവേ േസ്റ്റഷനിൽ എത്തുന്നതിന്റെ മുന്‍പാണ് അപകടം സംഭവിച്ചത്. കിഴക്കൻ പ്രവിശ്യയിൽ കഴിഞ്ഞ ഒരാഴ്ചയായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയെ തുടർന്ന് റെയിൽ പാളത്തിലേക്ക് മഴവെള്ളം കുത്തിയൊലിച്ചിറങ്ങി പാളം തെറ്റിയതാണു അപകട കാരണം. പരുക്കുകൾ സാരമുള്ളതല്ലെന്നും യാത്രക്കാരെ ദമാംമിലേക്കെത്തിച്ചുവെന്നും അറിയിപ്പിൽ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ കനത്ത മഴ മൂലം വെള്ളപ്പൊക്കഭീഷണിയിലാണ്‌.

You might also like

Most Viewed