ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു


ജിദ്ദ: ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു. സൗദിയിലെ പൗരന്മാർക്കും വിദേശികളായ താമസക്കാർക്കുമുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി Ministry of Haj and Umra എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിലൂടെ വ്യക്തമാക്കി.'നുസ്ക്' ആപ്ലിക്കേഷൻ വഴിയോ ഇലക്ട്രോണിക് പോർട്ടൽ വഴിയോ ആണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്.

ഹജ്ജ് ആഗ്രഹിക്കുന്നവർ തങ്ങളുടെ ആരോഗ്യസ്ഥിതി, കൂടെയുള്ളവർ എന്നിവ സംബന്ധിച്ച വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ പാക്കേജുകൾ ലഭ്യമായാലുടൻ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരെ വിവരം അറിയിക്കും. മുമ്പ് ഹജ്ജ് കർമ്മങ്ങൾ അനുഷ്ഠിക്കാത്തവർക്കാണ് മുൻഗണന നൽകുന്നതെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.

article-image

asdfzf

You might also like

Most Viewed