2034 ഫിഫ ലോകകപ്പ്; ആതിഥേയത്വം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യക്ക് അഭിനന്ദന പ്രവാഹം


റിയാദ്: 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യക്ക് അഭിനന്ദന പ്രവാഹം. ഏറ്റവും വലിയ ആഗോള ഇവന്റിന് ആതിഥേയത്വം വഹിക്കാൻ സൗദിയെ തെരഞ്ഞെടുത്തത് ഉയർന്ന അന്തർദേശീയ പദവിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് വിവിധ രാജ്യങ്ങളുടെ ഭരണതലവന്മാൻ അഭിപ്രായപ്പെട്ടു.

സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അവർ അഭിനന്ദങ്ങൾ നേർന്നു. ഈ ആഗോള കായികമേളക്ക് നേതൃത്വം നൽകാനുള്ള അവസരത്തിനായി സൗദി അറേബ്യ നിരന്തരം നടത്തിയ മികച്ച ശ്രമങ്ങളെ ഒമാൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് പ്രശംസിച്ചു. കായിക രംഗത്ത് പ്രത്യേകിച്ചും പൊതുവെ എല്ലാ വികസന മേഖലകളിലും കൂടുതൽ നേട്ടങ്ങളും വിജയവും കൈവരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

അന്താരാഷ്‌ട്ര കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ സൗദി തെരഞ്ഞെടുക്കപ്പെട്ടത് ആ രാജ്യത്തിനുള്ള ഉയർന്ന അന്താരാഷ്‌ട്ര നിലവാരത്തെയും അത്തരം അന്താരാഷ്ട്ര ഇവന്റുകൾ സംഘടിപ്പിക്കുന്നതിനുള്ള വിപുലമായ ശേഷിയെയും അനുഭവസമ്പത്തിനെയും ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അഭിനന്ദന സന്ദേശത്തിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽഅഹമ്മദ് അൽജാബർ അൽസബാഹ് പറഞ്ഞു.
ഇത് അഭിമാനകരമായ നേട്ടമാണ്. അർഹതക്കുള്ള ബഹുമതിയാണ്. ഈ വിശിഷ്ട നേട്ടം ഗൾഫ് രാജ്യങ്ങൾക്കും എല്ലാ സഹോദര സൗഹൃദ അറബ്, ഇസ്ലാമിക രാജ്യങ്ങൾക്കും അഭിമാനമാണ്. ഈ പ്രധാന അന്താരാഷ്‌ട്ര കായികമേളക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യക്ക് വിജയം നേരുന്നു. ഭരണാധികാരികൾക്ക് നല്ല ആരോഗ്യവും ക്ഷേമവും ആശംസിക്കുന്നു. രാജ്യത്തിന് എല്ലാ ഔന്നത്യവും കൂടുതൽ സമൃദ്ധിയും നേരുന്നുവെന്നും കുവൈത്ത് അമീർ സന്ദേശത്തിൽ പറഞ്ഞു.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും സൽമാൻ രാജാവിനെയും കിരീടാവകാശിയെയും അഭിനന്ദിച്ചു.

ഈ പ്രധാന ആഗോള ഇവന്റിന് സൗദി ആതിഥേയത്വം വഹിക്കുന്നത് ജോർഡനും മറ്റെല്ലാ അറബ് രാജ്യങ്ങൾക്കും അഭിമാനമാണെന്ന് അബ്ദുല്ല രണ്ടാമൻ രാജാവ് പറഞ്ഞു.

സൗദി അലങ്കരിക്കുന്ന വിശിഷ്ട പദവിയുടെ സാക്ഷ്യമാണിത്. ലോകകപ്പിനുള്ള ആതിഥേയത്വം വിജയകരമാക്കുന്നതിൽ കിരീടാവകാശി നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും ജോർഡൻ രാജാവ് സന്ദേശത്തിൽ പറഞ്ഞു.

അറബ് പാർലമെൻറ് സ്പീക്കർ മുഹമ്മദ് അഹമ്മദ് അൽ യമാഹിയും ഊഷ്മളമായ അഭിനന്ദനങ്ങളും ആംശസകളും നേർന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള വിജയം ഒരു അറബ് വിജയത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അറബ് പാർലമെൻറ് സ്പീക്കർ പറഞ്ഞു.

അന്താരാഷ്‌ട്ര രംഗത്ത് സൗദി കൈക്കൊള്ളുന്ന സുപ്രധാന സ്ഥാനവും പ്രധാന ആഗോള ഇവൻറുകൾ, പ്രത്യേകിച്ച് കായിക മേഖലയിൽ ആതിഥേയത്വം വഹിക്കുന്നതിൽ ആ രാജ്യത്തിനുള്ള പ്രധാന പങ്കും പ്രതിഫലിപ്പിക്കുന്നു. ഈ ആഗോള ഇവന്റ് കാര്യക്ഷമമായും സമർഥമായും നടത്തുന്നതിനും മാന്യമായ രീതിയിൽ സംഘടിപ്പിക്കുന്നതിനും സൗദി അറേബ്യയുടെ കഴിവിലും സന്നദ്ധതയിലും അൽയമാഹി പൂർണ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഈ രംഗത്ത് സൗദി ആസ്വദിക്കുന്ന മഹത്തായ കഴിവുകളെ പ്രശംസിക്കുന്നുവെന്നും അൽയമാഹി പറഞ്ഞു. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദിയെ തെരഞ്ഞെടുത്തത് അഭിമാനകരമായ അന്താരാഷ്ട്ര പദവിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു.

പ്രധാന കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലെ അസാധാരണമായ കഴിവ്, തന്ത്രപരമായ ആസൂത്രണത്തിലെ മികവ്, ഏറ്റവും പ്രധാനപ്പെട്ട ആഗോള ഇവൻറുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള അതിമോഹമായ ഭാവി കാഴ്ചപ്പാട് എന്നിവ പ്രതിഫലിപ്പിക്കുന്നുവെന്നും അൽബുദൈവി പറഞ്ഞു.

article-image

asdfs

You might also like

Most Viewed