സൗദിയിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മറവ് ചെയ്തു


അൽഹസ്സ: സൗദി അൽഹസ്സയിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച ആറ് പേരുടെ മൃതദേഹങ്ങൾ മറവ് ചെയ്തു. ഹുഫൂഫിലെ അൽനാഥൽ ഡിസ്ട്രിക്ടിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവർ അൽജിബ്രാൻ കുടുംബത്തിലെ അംഗങ്ങളാണ്. അഹ്‌മദ് ഹുസൈൻ അൽജിബ്റാൻ, അബ്ദുൽഇലാഹ് ഹുസൈൻ അൽജിബ്റാൻ, മർയം ഹുസൈൻ അൽജിബ്റാൻ, ഈമാൻ ഹുസൈൻ അൽജിബ്റാൻ, ലതീഫ ഹുസൈൻ അൽജിബ്റാൻ, ഇവരുടെ സഹോദര പുത്രൻ ഹസൻ അലി അൽജിബ്റാൻ എന്നിവരാണ് മരിച്ചത്.

അഞ്ച് പേർ സഹോദരി സഹോദരന്മാരും ഒരാൾ ഇവരുടെ സഹോദര പുത്രനുമാണ്. അപകടത്തെ തുടർന്നുണ്ടായ തീ പിടിത്തത്തിൽ പുക ശ്വസിച്ചാണ് മരണം. വീട്ടിൽ ഉറങ്ങുകയായിരുന്നു മരിച്ചവർ. ചാർജ് ചെയ്തുകൊണ്ടിരിക്കേ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് സിറ്റിംഗ് റൂമിലെ സോഫാ സെറ്റിയിൽ തീ പിടിക്കുകയായിരുന്നു.

article-image

ddgx

You might also like

Most Viewed