റിയാദ് മെട്രോ സംവിധാനത്തെ നിരീക്ഷിക്കുന്നതിന് 10,000 ആധുനിക കാമറകൾ
റിയാദ്: റിയാദ് മെട്രോ സംവിധാനത്തെ നിരീക്ഷിക്കുന്നതിന് 10,000 ആധുനിക കാമറകൾ സ്ഥാപിച്ചു. ഇത്രയും കാമറകൾ ഉൾപ്പെടുന്ന സംയോജിത നിരീക്ഷണ സംവിധാനം റിയാദ് മെട്രോയിലെ മുഴുവൻ ട്രെയിനുകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും അവരുടെ സുരക്ഷ നിലനിർത്താനും പൊതുഗതാഗത ശൃംഖല സ്ഥാപനങ്ങളും ട്രെയിനുകളും സംരക്ഷിക്കാനും വേണ്ടിയാണിത്.
ഞായറാഴ്ച മുതൽ ബ്ലൂ ലൈനിലെ ഡോ. സുലൈമാൻ അൽ ഹബീബ് സ്റ്റേഷൻ തുറക്കുകയും ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തതായും വൃത്തങ്ങൾ അറിയിച്ചു.