സൗദിയിൽ പാചകവാതകം ചോർന്നുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം; 20 പേർക്ക് പരിക്ക്


ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ താമസകെട്ടിടത്തിൽ പാചകവാതകം ചോർന്നുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം. 20 പേർക്ക് പരിക്കേറ്റു. ദമ്മാമിലെ അൽ നഖീൽ ഡിസ്ട്രിക്ടിലാണ് തിങ്കളാഴ്ച മൂന്നുനില കെട്ടിടത്തിലുള്ള ഫ്ലാറ്റിൽ അപകടമുണ്ടായത്. അടുക്കളയിൽ പാചകവാതകം ചോർന്ന് പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ. മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്രസ്ഫോടനത്തിൽ പ്രദേശമാകെ കിടുങ്ങി. പൊട്ടിത്തെറിയെ തുടർന്ന് അഗ്നി ആളിപ്പടർന്നു.

മൂന്നുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 20 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ വിദേശികളുണ്ടെന്നാണ് സൂചന. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ രക്ഷാവർത്തനം തുടരുന്നു. സ്ഫോടനത്തിൽ കെട്ടിടത്തിെൻറ ചുമരുകളും വീട്ടുപകരണങ്ങളും ചിതറിതെറിച്ചു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ബോംബ് സ്ഫോടനമുണ്ടായതുപോലൊരു അവസ്ഥ കെട്ടിടത്തിെൻറ ചുറ്റുപാടും.

article-image

്മമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed