മൂന്നാമത് ആഗോള എ.ഐ ഉച്ചകോടി റിയാദിൽ


റിയാദ്: മൂന്നാമത് ആഗോള എ.ഐ ഉച്ചകോടി (ഗെയിൻ) റിയാദ് കിങ് അബ്ദുൽ അസീസ് ഇന്റർർനാഷനൽ കൺവെൻഷൻ സെന്ററിൽ സെപ്റ്റംബർ 10 മുതൽ 12 വരെ. സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ രക്ഷാകർതൃത്വത്തിലാണ് ഉച്ചകോടി. നല്ല മാറ്റത്തിന് ഉത്തേജകമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രവർത്തിക്കുന്ന ഒരു ഭാവി സൃഷ്ടിക്കുക, മാനുഷിക ശേഷി വർധിപ്പിക്കുകയും മാനവികതയുടെ പുരോഗതിക്കായി സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ദർശനങ്ങളിലൂന്നിയാണ് ഉച്ചകോടി നടക്കുക. നിർമിതബുദ്ധിയുടെ മേഖലയിൽ പ്രവർത്തനാധിഷ്ഠിത പരിഹാരങ്ങൾ രൂപവത്കരിക്കുന്നതിനും അർഥവത്തായ സംഭാഷണങ്ങൾക്കും സംവാദങ്ങൾക്കും പ്രചോദനം നൽകിക്കൊണ്ട് ആഗോള നേതാക്കളെയും വിദഗ്ധരെയും മാറ്റമുണ്ടാക്കുന്നവരെയും ഒരു വേദിയിൽ അണിനിരത്തുക എന്നതും ഉച്ചകോടിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

എല്ലാവർക്കുമായി കൂടുതൽ സമത്വവും സുസ്ഥിരവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ എ.ഐ യെ പ്രാപ്തമാക്കിക്കൊണ്ട്, ഉച്ചകോടിയിൽ നടക്കുന്ന ചർച്ചകൾ ഈ മേഖലയിലെ സ്വാധീന ശക്തിയായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡേറ്റ സയൻസ്, മെഷീൻ ലേണിങ്, ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ഇന്റർനെറ്റ് ഓഫ് തിങ്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ പുരോഗതികളും സാധ്യതകളും ഉപയോഗങ്ങളും ചർച്ച ചെയ്യുന്ന സെഷനുകൾ ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെടും. എ.ഐ സാങ്കേതികവിദ്യകളുടെ ഉപയോഗം നിയന്ത്രിക്കുന്ന പൊതുചട്ടക്കൂടിന്റെ വികസനത്തിന് ഉച്ചകോടി സംഭാവന നൽകുമെന്ന് സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ അതോറിറ്റി പ്രസിഡൻറ് ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽഗാംദി പറഞ്ഞു. 150 സെഷനുകളിലായി വിവിധ രാജ്യങ്ങളിൽനിന്നുള്ള 400-ലധികം പ്രഭാഷകർ സംവദിക്കും. 20,000 പ്രതിനിധികൾ നേരിട്ടും 2.5 കോടി ആളുകൾ ഓൺലൈൻ വഴിയും പങ്കെടുക്കും.
രാജ്യത്തിന്റെ പരിവർത്തന പദ്ധതിയായി കിരീടാവകാശി പ്രഖ്യാപിച്ച ‘വിഷൻ 2030’യിലൂടെ സൗദി അറേബ്യ എല്ലാ മേഖലയിലും ലോകത്തിന്റെ നെറുകയിൽ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമയത്ത് നിർമിതബുദ്ധിയുടെ ആഗോള ഉച്ചകോടിയും ഇതിനകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ഉച്ചകോടിയുടെ മാധ്യമ പങ്കാളിയായി ഇന്ത്യയിൽനിന്ന് മീഡിയവൺ ചാനൽ പങ്കെടുക്കുന്നുണ്ട്. ചാനൽ സി.ഇ.ഒ റോഷൻ കക്കാട്ടും മറ്റു മേധാവികളും അതിഥികളായി ഉച്ചകോടിയിലെത്തും.

article-image

sdfdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed