സൗദി പൗരന്റെ കൊലപാതകം; മലയാളിയുടെ വധശിക്ഷ നടപ്പാക്കി


റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് പത്തിരിപ്പാല സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി. ചിറോമ്പ അബ്ദുൽ ഖാദർ അബ്ദുറഹ്‌മാന്റെ വധശിക്ഷയാണ് റിയാദിൽ സൗദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്. മൂന്ന് വർഷം മുമ്പ് നടന്ന കൊലപാതകത്തിലാണ് വിധി മൂന്ന് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. സൗദി പൗരൻ യൂസുഫ് അൽ ദാഖിറിന്റെ റിയാദിലെ വീട്ടിലായിരുന്നു മലയാളിയായ അബ്ദുൽ ഖാദർ അബ്ദുറഹ്‌മാന്റെ താമസം.

ഇവിടെ വെച്ച് സൗദിയുമായുണ്ടായ തർക്കത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തിയാണ് കേസ്. സംഭവം നടക്കുമ്പോൾ അറുപത് വയസ്സാണ് അബ്ദുറഹ്‌മാന് ഉണ്ടായിരുന്നത്. കൊലപാതകത്തിന് കാരണം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. കൊലക്ക് ശേഷം മൃതദേഹം വെള്ളടാങ്കിൽ ഒളിപ്പിച്ചെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ പത്ത് വർഷത്തോളമായി അബ്ദുറഹ്‌മാൻ നാട്ടിൽ പോയിരുന്നില്ലെന്ന് കേസിൽ ഇടപെട്ടവർ പറഞ്ഞു. മൂന്ന് വർഷം നീണ്ട വിചാരണക്കൊടുവിലാണ് ശിക്ഷ നടപ്പാക്കിയത്. കേസിൽ തെളിവെല്ലാം ഇദ്ദേഹത്തിനെതിരായിരുന്നു.

article-image

sdfasff

You might also like

  • Lulu Exchange
  • Straight Forward

Most Viewed