സൗദി അറേബ്യയിൽ വെറ്ററിനറി വാക്സിനുകൾ നിർമിക്കാൻ 17.5 കോടി റിയാൽ ചെലവിൽ ലബോറട്ടറി സ്ഥാപിക്കുന്നു


റിയാദ്: സൗദി അറേബ്യയിൽ വെറ്ററിനറി വാക്സിനുകൾ നിർമിക്കാൻ 17.5 കോടി റിയാൽ ചെലവിൽ റീജനൽ ലബോറട്ടറി സ്ഥാപിക്കുന്നു. ഇതിനായി സ്പെഷലൈസ്ഡ് ദേശീയ കമ്പനികളിലൊന്നുമായി സൗദി പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം കരാർ ഒപ്പുവെച്ചു. രോഗങ്ങൾ കണ്ടെത്തുന്നതിനും വാക്സിനുകൾ വികസിപ്പിക്കുന്നതിനും അവ സ്വദേശത്ത് നിർമിക്കുന്നതിനുമുള്ള റീജനൽ റഫറൻസ് വെറ്ററിനറി ലബോറട്ടറി നിർമിക്കുന്നതും രൂപകൽപന ചെയ്യുന്നതും കരാറിൽ ഉൾപ്പെടും. റിയാദിൽ സ്ഥാപിക്കുന്ന ലബോറട്ടറി ഉയർന്ന ബയോമാർക്കർ ലെവലിൽ മിഡിൽ ഈസ്റ്റിലെ റഫറൻസ് ലബോറട്ടറിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക രോഗങ്ങൾക്കുള്ള വെറ്ററിനറി വാക്സിനുകളുടെ വികസനത്തിനും ഉൽപാദനത്തിനും വേണ്ടിയുള്ള കേന്ദ്രത്തിന്റെ മുൻകൈയിലാണ് വെറ്ററിനറി ലബോറട്ടറി സ്ഥാപിക്കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.
പ്രാദേശികരോഗങ്ങളെ നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കുന്നതിനും രാജ്യത്തെ കന്നുകാലികളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന വെറ്ററിനറി വാക്സിൻ വ്യവസായത്തെ സ്വദേശിവത്കരിക്കുക എന്നതും ഇത് ലക്ഷ്യമിടുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.

article-image

േ്ിു്േു

You might also like

Most Viewed