ന്യായമായ പരിധിക്കുള്ളിൽ ഷോപ്പിങ് നടത്താൻ തീർത്ഥാടകരോട് ആഹ്വാനം ചെയ്ത് ഹജ്ജ്, ഉംറ മന്ത്രാലയം


മക്ക: ന്യായമായ പരിധിക്കുള്ളിൽ ഷോപ്പിങ് നടത്താൻ ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരോട് ആഹ്വാനം ചെയ്തു. യാത്ര ചെയ്യുന്ന വിമാനത്തിലെ അനുവദനീയ പരിധിക്കപ്പുറം ബാഗേജിന്റെ ഭാരം കവിയരുതെന്നും മന്ത്രാലയം ഓർമപ്പെടുത്തി. ഹജ്ജ് തീർഥാടകർ അനുഷ്ഠാനങ്ങൾ പൂർത്തിയാക്കി വിശ്വാസത്തിന്റെ യാത്രയെ ഓർമിപ്പിക്കുന്ന എന്തെങ്കിലും വാങ്ങാൻ ഉത്സാഹം കാണിക്കുന്നത് സ്വാഭാവികമാണെന്ന് ‘എക്സ്’ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ഇൻഫോഗ്രാഫിക്കിലൂടെ മന്ത്രാലയം വിശദീകരിച്ചു.

തീർഥാടകർക്ക് വിവിധ സമ്മാനങ്ങൾ വാങ്ങാൻ മക്കയിലും മദീനയിലും നിരവധി കടകളുണ്ട്. വാങ്ങിയതിനുശേഷം ഇൻവോയ്സ് ലഭിച്ചെന്ന് ഉറപ്പാക്കുക. യാത്രാവേളയിൽ സമ്മാനങ്ങൾ അനുവദനീയമായ ബാഗേജിന്റെ ഭാരത്തിൽ കവിയരുതെന്ന് തീർഥാടകർ ഓർമിക്കണമെന്നും ഇൻഫോഗ്രാഫിക്കിലൂടെ മന്ത്രാലയം അഭ്യർഥിച്ചു.

article-image

dfgdfg

You might also like

Most Viewed