ഹജ്ജ് നിർവ്വഹിച്ചവർക്ക് സൽമാൻ രാജാവിന്റെ വക 18,07,000 ഖുർആൻ കോപ്പികൾ വിതരണം ചെയ്തു


മക്ക: ഹജ്ജ് കഴിഞ്ഞ് തിരിച്ചുപോകുന്നവർക്ക് സൽമാൻ രാജാവിന്റെ വക 18,07,000 ഖുർആൻ കോപ്പികൾ വിതരണം ചെയ്തു. സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് വിവിധ പ്രവേശ കവാടങ്ങളിൽ വെച്ചാണ് ഖുർആൻ മതകാര്യ വകുപ്പ് വിതരണം ചെയ്യുന്നത്. മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് കോംപ്ലക്സിൽ അച്ചടിച്ചവയാണിത്. 77ലധികം ഭാഷകളിലുള്ള ഖുർആൻ വിവർത്തനങ്ങളും വിവിധ വലുപ്പത്തിലുള്ള ഖുർആൻ പ്രതികളും വിതരണം ചെയ്യുന്നതിലുൾപ്പെടുമെന്ന് മതകാര്യ വകുപ്പ് വിശദീ കരിച്ചു.

ജിദ്ദ, മദീന വിമാനത്താവളങ്ങൾ, ജിദ്ദ പോർട്ട്, രാജ്യത്തെ മറ്റ് കവാടങ്ങൾ വഴി പുറപ്പെടുന്ന തീർഥാടകർക്കും വിവിധ സർക്കാർ മേഖലകളിൽ നിന്നുള്ള ഹജ്ജ് ജീവനക്കാർക്കും സൽമാൻ രാജാവിന്റെ ഉപഹാരമായ ഖുർആൻ കോപ്പികൾ വിതരണം ചെയ്യുമെന്നും മന്ത്രാലയം പറഞ്ഞു. തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനും നിരന്തര പിന്തുണക്കും ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമുള്ള വലിയ കരുതലിനും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നന്ദി പറഞ്ഞു. രാജ്യത്തിന്റെ സമൃദ്ധിയും സ്ഥിരതയും സുരക്ഷിതത്വവും ശാശ്വതമാക്കാനും തീർഥാടകരുടെ ഹജ്ജും സൽകർമങ്ങളും സ്വീകരിക്കാനും ദൈവത്തോട് പ്രാർഥിച്ചു.

article-image

dsfdgv

You might also like

Most Viewed