ഹജ്ജ് സീസണിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ അനുമതി
ഈ വർഷത്തെ ഹജ്ജ് സീസണിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ മക്ക, മശാഇർ റോയൽ കമീഷൻ അനുമതി നൽകി. എളുപ്പവും സുരക്ഷിതവുമായ ഗതാഗത മാർഗങ്ങളിലൂടെ പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഗതാഗത അതോറിറ്റിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്.
മൂന്ന് പാതകൾ ഇതിനായി അനുവദിച്ചിട്ടുണ്ട്. മുസ്ദലിഫ − മിന പാത, പടിഞ്ഞാറൻ ജംറ നടപ്പാത − കിഴക്കൻ ജംറ നടപ്പാത എന്നിവയാണത്. ഓരോ പാതയുടെയും നീളം 1.2 കിലോമീറ്ററും വീതി 25 മീറ്ററുമാണ്. മണിക്കൂറിൽ 15 കിലോമീറ്ററാണ് സ്കൂട്ടറിന്റെ വേഗം. എളുപ്പവും സുരക്ഷിതവും സമയം ലാഭിക്കാവുന്നതും എന്നതാണ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ സവിശേഷത.
dsfasdf