ഖത്തറിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച എട്ടാമത് മന്ത്രിതല സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി
ഖത്തറിൽ നടന്ന ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച എട്ടാമത് മന്ത്രിതല സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി. ആരോഗ്യകാര്യ മന്ത്രി ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിൽ പങ്കെടുത്തത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ജി.സി.സി രാഷ്ട്രങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും കൂടുതൽ ശക്തമാക്കാനും ഉതകുന്നതാണ് ഇത്തരത്തിലുള്ള യോഗങ്ങളെന്ന് അവർ വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് ആരോഗ്യദായകവും മെച്ചപ്പെട്ടതുമായ ഭക്ഷ്യവസ്തുക്കൾ ലഭിക്കേണ്ടത് അവകാശമാണെന്നും ഇതുറപ്പുവരുത്തുന്നതിന് വിവിധ രാജ്യങ്ങളിലെ നിയമങ്ങൾ മതിയായതാണെന്നും അവർ ചൂണ്ടിക്കാട്ടി. അതോടൊപ്പം ഇത്തരം സുപ്രധാന വിഷയങ്ങളിൽ ഐക്യരൂപമുള്ള പദ്ധതികളും പ്രവർത്തനങ്ങളും ഏറെ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
asdasd