ജപ്തിചെയ്ത വാഹനങ്ങൾ പിഴയടച്ച് തിരിച്ചെടുക്കാൻ ഉടമസ്ഥർക്ക് അവസരം നൽകി ഖത്തർ


ജപ്തിചെയ്ത വാഹനങ്ങൾ പിഴയടച്ച് തിരിച്ചെടുക്കാൻ ഉടമസ്ഥർക്ക് അവസരം നൽകി ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്. ഗതാഗതവകുപ്പ് വിവിധ കാരണങ്ങളാൽ ജപ്തിചെയ്ത് മൂന്നു മാസത്തിലധികം പിന്നിട്ട വാഹനങ്ങളാണ് 30 ദിവസത്തിനുള്ളില്‍ പിഴ അടച്ച് ഉടമകള്‍ക്ക് തിരിച്ചെടുക്കാനവസരം പ്രഖ്യാപിച്ചത്. ഇതിനായി ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 52ലെ ഗതാഗത അന്വേഷണ വകുപ്പിനെയാണ് വാഹന ഉടമകള്‍ സമീപിക്കേണ്ടത്. 

സെപ്റ്റംബര്‍ നാല് മുതല്‍ 30 ദിവസത്തിനുള്ളില്‍ പിഴത്തുകയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനം തിരിച്ചെടുക്കാം. ഈ ദിവസത്തിനുള്ളില്‍ വാഹനം തിരിച്ചെടുത്തില്ലെങ്കില്‍ പൊതുലേലത്തില്‍ വില്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ട്രാഫിക് വിഭാഗത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

article-image

serser

You might also like

  • Lulu Exchange
  • Straight Forward

Most Viewed