ഹജ്, ഉംറ തീർഥാടകർക്ക് എല്ലാ വാക്‌സീനുകളും സൗജന്യം


ഖത്തറിൽ ഹജ്, ഉംറ തീർഥാടകർക്കുള്ള എല്ലാ വാക്‌സീനുകളും പ്രാഥമികാരോഗ്യ പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) ഹെൽത്ത് സെന്ററുകളിൽ സൗജന്യമായി ലഭിക്കും. രാജ്യത്തെ 31 ഹെൽത്ത് സെന്ററുകളിലും വാക്‌സീനുകൾ ലഭിക്കും. ഈ വർഷത്തെ ഹജ് തീർഥാടകർ കോവിഡ് വാക്‌സീൻ 2 ഡോസ് എങ്കിലും എടുക്കണമെന്നാണ് നിബന്ധന. മെനിഞ്ചൈറ്റിസ്, പകർച്ചപ്പനി തുടങ്ങിയ ചില സാംക്രമിക രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകളും എടുക്കണം. ഹജ്−ഉംറ യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസം മുൻപെങ്കിലും വാക്‌സീനുകൾ എടുത്തിരിക്കണം. സാംക്രമിക രോഗങ്ങൾക്കെതിരെ ആന്റിബോഡി ഉൽപാദിപ്പിക്കാൻ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് മതിയായ സമയം ലഭിക്കുന്നതിനാണിത്. നിർബന്ധം, ഓപ്ഷനൽ എന്നിങ്ങനെയാണ് വാക്‌സീനുകൾ. തീർഥാടകർ എടുത്ത വാക്‌സീനുകളുടെ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.

ഇത്തവണ തീർഥാടകരുടെ എണ്ണത്തിൽ സൗദി അറേബ്യയിലെ ഹജ്−ഉംറ മന്ത്രാലയം പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ ഖത്തറിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിലും വർധനയുണ്ട്.

article-image

658

You might also like

Most Viewed